NRI
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ സ്വര്‍ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) രണ്ടാമത് വാർഷിക ഫാമിലി കോണ്‍ഫറന്‍സ് മാര്‍ച്ച് ആറ് മുതല്‍ എട്ട് ഞായര്‍ വരെ ഡാളസിലുള്ള ശാരോണ്‍ ഇവന്റ് സെന്ററില്‍ (940 Barnes Bridge Rd, Mesquite TX 75150) നടക്കും.
ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), ഡോ.തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) തുടങ്ങിയവർ മുഖ്യ സന്ദേശം നല്‍കും. റോണക്ക് ബ്രദര്‍, അഡ്വ. ബിനോയ് ബ്രദര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: www.heavenlyfeastusa.com, 469 258 0325, 516 499 0687.
District News
തിരുവല്ല: മാര്‍ അത്താനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (മാക്ഫാസ്റ്റ്) ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് അഞ്ച്, ആറ് തീയതികളിലായി സംഘടിപ്പിക്കും.
വികസിത ഭാരത് 2047 സുസ്ഥിര ഭാവിക്കായി ബിസിനസ്, ടെക്നോളജി, കംപ്യൂട്ടേഷണല്‍ ഗണിതശാസ്ത്രത്തിന്റെ ഏകീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കേരള പോലീസ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് നിര്‍വഹിക്കും.
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. എം. രാകേഷ് കൃഷ്ണൻ, കാനഡയിലെ ഒറണ്ടോയില് നിന്നുള്ള ആമസോണ്‍ വെബ് സര്‍വീസസിലെ ക്ലൗഡ് എന്‍ജിനിയര്‍ റാണി സുസന്‍ ഉമ്മൻ, ഒമാന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്പാര്‍ട്മെന്റിലെ സീനിയര്‍ ലക്ചറര്‍ (ഗണിതശാസ്ത്രം) ഡോ. ഏബ്രഹാം വര്‍ഗീസ് എന്നിവര്‍ വിവിധ ടെക്നിക്കല്‍ സെഷനുകള്‍ നയിക്കും. ഇവര്‍ക്കു പുറമേ ഇന്ത്യയ്ക്കകത്തും യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഗവേഷകര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വിവിധ ട്രാക്കുകളിലായി ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും മികച്ച പ്രബന്ധങ്ങള്‍ക്ക് പുരസ്കാരങ്ങളും കോണ്‍ഫറന്‍സിന്റെ ഭാഗമായി ഉണ്ടായിരിക്കും. മാക്ഫാസ്റ്റ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് കെ. ചെറിയാന് ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിക്കും. മാക്ഫാസ്റ്റ് അഡ്മിനിസ്ട്രേറ്ററും മാനേജരുമായ ഫാ. ഈപ്പന് പുത്തന്‍പറമ്പില്‍ പ്രസംഗിക്കും
Kerala
മലപ്പുറം: മലപ്പുറത്തു നടക്കുന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള തീം സോംഗിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം. സംഭവം വിവാദമായതോടെ പിൻവലിച്ചു.
എഐ തീം ഗാനമാണ് വിവാദമായത്. അന്തരിച്ച മുസ്ലിം ലീഗ് നേതാക്കളായ സി.എച്ച്. മുഹമ്മദ് കോയ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ.അഹമ്മദ് എന്നിവരും നിലവിലെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ഇമ്രാൻ ഖാന്റെ ചിത്രവും ഉൾപ്പെടുത്തിയത്.
2.47 മിനിറ്റ് ദൈർഘ്യമുള്ള എഐ വീഡിയോയിൽ 2.23 മിനിറ്റിലായിരുന്നു ഇമ്രാന്റെ ചിത്രമുണ്ടായിരുന്നത്. ഇതിനെതിരേ എസ്എഫ്ഐ നേതാക്കളും സാമൂഹിക നിരീക്ഷകരും കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് സോഷ്യൽ മീഡിയകളിൽനിന്ന് എംഎസ്എഫ് തീം സോംഗ് മാറ്റിയത്.
ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ രൂക്ഷമായ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് എംഎസ്എഫിന് എന്തു ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു.
Kerala
കല്‍പ്പറ്റ: വയനാട് പ്രകൃതി സംരക്ഷണ സമിതി, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, നന്മമരം കൂട്ടായ്മ എന്നിവ സയുക്തമായി സംഘടിപ്പിച്ച ത്രിദിന സഹ്യാദ്രി പരിസ്ഥിതി സമ്മേളനം ശനിയാഴ്ച വയനാട് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവില്‍ ആരംഭിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 9.30ന് ഗോവ പീസ് ഫൗണ്ടെഷന് ഡയറക്ടര്‍ കുമാര്‍ കലാനന്ദ് മണി ഉദ്ഘാടനം ചെയ്യും.
പശ്ചിമഘട്ടത്തിന്റെ നാശവും പുനരുജ്ജീവനവും, ഇന്ത്യയില്‍ അതിവേഗം മാറ്റുന്ന പരിസ്ഥിതി നിയമങ്ങള്‍, വികസന നയങ്ങള്‍, തീരദേശ പരിസ്ഥിതിയും വെല്ലുവിളികളും, നാടന്‍ മരുന്നുകളുടെ നാശം, തണ്ണീര്‍ത്തടങ്ങള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി മുന്‍ അംഗം മഹേന്ദ്ര വ്യാസ്, നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് മുന്‍ അംഗം പ്രവീണ്‍ ഭാര്‍ഗവ്, മുന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രകൃതി ശ്രീവാസ്തവ, കെഎഫ്ആര്‍ഐ മുന്‍ ഡയറക്ടര്‍ ഡോ. സി.എസ്. ഈസ, കെഎഫ്ആര്‍ഐ ചീഫ് സയന്റിസ്റ്റ് ഡോ.ടി.വി. സജീവ്, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ. ബിജുകുമാര്‍, ഡോ.കെ.വി. തോമസ്, ഫോറസ്ട്രി കോളജ് മേധാവി ഡോ.നമീര്‍, സീക്ക് ഡയറക്ടര്‍ ടി.പി. പദ്മനാഭന്, കെ. സഹദേവന്, ഫിഷ് എക്സ്പേര്‍ട്ട് ഡോ.സി.പി. ഷാജി, ഡോ. ജാഫര്‍ പാലോട്, ഡോ. ഉഷ, ഡോ.ശ്രീധര്‍ രാധാകൃഷ്ണന്, ഡോ.എബി ജോര്‍ജ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
District News
മങ്കൊമ്പ്: കൈനടി എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷിക സമ്മേളനം വെളിയനാട് ബ്ലോക്കുപഞ്ചായത്തംഗം ബിജിൻ .ആർ. ഭദ്രൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് കമ്പിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കാവാലം ഗ്രാമപഞ്ചായത്തംഗം സാജൻ സെബാസ്റ്റ്യൻ കൈയെഴുത്തു മാസികയുടെ പ്രകാശനകർമം നിർവഹിച്ചു. സ്കൂളിലെ മികച്ച വിദ്യാർഥിയായി തെരഞ്ഞെടുക്കപ്പെട്ട ജോയൽ ജോമോനെ ചടങ്ങിൽ ആദരിച്ചു.
പ്രിൻസിപ്പൽ സിൽജോ .സി. കണ്ടത്തിൽ, സീനിയർ അസിസ്റ്റന്റ് സുനിൽ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഷേർളിക്കുട്ടി ആന്റണി, പിടിഎ പ്രസിഡന്റ് റെജി തോമസ് എന്നിവർ പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: അതിജീവിക്കാം കരുത്താർജിക്കാം എന്ന പ്രമേയവുമായി കണ്ണൂരിൽ നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെഎടിഎഫ് ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഉപജില്ലാ സമ്മേളനം നഗരസഭ വൈസ് ചെയർപേഴ്സണ്‍ എം.ബി. ഫസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുൾഷമീർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹുസൈൻ പാറൽ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് പി.കെ. സിയാദ്, വൈസ് പ്രസിഡന്റ് ടി.ടി. ഷഫീഖ്, വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി എ. ഫൈസൽ ഷാനവാസ്, സമദ്, മുഹമ്മദ് ഷംസുദീൻ, എം. നൗഫൽ നസീർ എന്നിവർ പ്രസംഗിച്ചു.
NRI
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ദ്വൈവാർഷിക ത്രിദിന സമ്മേളനം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ഡാലസിൽ നടക്കും. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം സമ്മേളനത്തിന്റെ മുഖ്യാതിഥിയാകും.
ഡോ. എം.വി. പിള്ള, നിരൂപകൻ സജി എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പ്രധാന അതിഥികളായി പങ്കെടുക്കും. ഡാളസിലെ എം.എസ്.ടി - തെക്കേമുറി നഗറിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്.
നിലവിൽ ശങ്കർ മന (ടെന്നസി) ആണ് ലാനയുടെ പ്രസിഡന്റ്. സാമുവൽ പനവേലി (ടെക്സസ്) സെക്രട്ടറിയായും ഷിബു പിള്ള (ടെനിസി) ട്രഷററായും മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കലിഫോർണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവർ ഭാരവാഹികളായും സംഘടനയെ നയിക്കുന്നു.
എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചത്.
സാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ത്രിദിന സമ്മേളനം നോർത്തമേരിക്കയിലെ സാഹിത്യ സ്നേഹികൾക്ക് പുതിയ അനുഭവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.